നഗരസഭ ഡിവിഷൻ 14 -അൻപതാം നമ്പർ അംഗൻവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.
പിറവം : നഗരസഭ ഡിവിഷൻ 14 -അൻപതാം നമ്പർ അംഗൻവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. നഗരസഭ 19 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത് . 8 വർഷങ്ങൾക്ക് മുൻപ് ജനങ്ങൾ പിരിചെടുത്ത ഫണ്ട് ഉപയോഗിച്ചാണ് 3.75 സെന്റ് സ്ഥലം വാങ്ങിച്ചത്. ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവിഷൻ കൗൺസിലർ ഡോ അജേഷ് മനോഹർ ക്ലബ് സെക്രട്ടറി പൗലോസ് കെ എസ് , ജൂബി പൗലോസ്,അഡ്വ . ബിമൽ ചന്ദ്രൻ,ഗിരീഷ് കുമാർ,
ജോജിമോൻ ചരുപ്ലാവിൽ, പ്രീമ സന്തോഷ്,ഷെബി ബിജു എന്നീ കൗൺസിലർമാറും മുൻ ബാങ്ക് പ്രസിഡന്റ് സക്കറിയ വർഗീസ്,മുൻ കൗൺസിലർ സിന്ധു ജയിംസ് എന്നിവർ സംബന്ധിച്ചു.
ചിത്രം : പിറവം നഗരസഭ ഡിവിഷൻ 14 -അൻപതാം നമ്പർ അംഗൻവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.
