Back To Top

November 11, 2024

എടക്കാട്ടുവയലിൽ ആയിരം പറ സുഹൃദ് സംഘം ഞാറു നടീൽ ഉത്സവം നടത്തി.                                  

By

 

പിറവം : ആയിരം പറ സുഹൃദ് സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എടക്കാട്ടുവയൽ പഞ്ചായത്തിലെ തിരുമറയൂർ പാടശേഖരത്ത് ( പറുവേലി ത്താഴം, പാലക്കാപടവ് ) ഞാറുനടീൽ ഉത്സവം നടത്തി.

നഷ്ടപ്പെട്ടുപോകുന്ന കാർഷിക സംസ്കാരത്തെ മുറുകെ പിടിക്കുകയാണ് വെളിയനാട് പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും പോലീസ് സുഹൃത്തുക്കളും തരിശ് കിടന്ന 6 ഏക്കറോളം പാടം പാട്ടത്തിനൊടു ത്താണ് നെൽകൃഷി ഇവർ ആരംഭിച്ചിട്ടുള്ളത്. ഞാറു നടീൽ ഉൽസവത്തിൻ്റെ ഉദ്ഘാടനം എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് .കെ.ആർ ജയകുമാർ നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജ്യോതി ബാലൻ , വാർഡ് മെമ്പർമാരായ ഷേർളി രാജു, സാലി പീറ്റർ , ആദർശ് സജികുമാർ, ബോബൻ കുര്യാക്കോസ്, സെക്രട്ടറി സുരേഷ്.കെ.കെ തുടങ്ങിയവർ സംസാരിച്ചു. ആയിരം പറ സുഹൃദ് സംഘം മെമ്പർ സുഗുണൻ പി.കെ സ്വാഗതവും കോർഡിനേറ്റർ അരുൺ പി.എസ് നന്ദിയും പറഞ്ഞു.

 

ചിത്രം : എടക്കാട്ടുവയലിൽ ഞാറു നടീൽ ഉൽസവത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് .കെ.ആർ ജയകുമാർ നിർവഹിക്കുന്നു.

Prev Post

സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും നേത്രപരിശോധന ക്യാമ്പും

Next Post

കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തില്‍ പ്രതിഷേധയോഗം ചേർന്നു.

post-bars