Back To Top

November 10, 2024

സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും നേത്രപരിശോധന ക്യാമ്പും

By

 

പിറവം : സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷചാരണതിന്റെ ഭാഗമായി

നാഷണൽ ആയുഷ്മിഷന്റെയും മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ ആയുർവേദ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് എടക്കട്ടുവായാൽ പാർപ്പങ്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ്‌ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. എടക്കാട്ടുവ യൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ ജയകുമാർ,വൈസ് പ്രസിഡന്റ്‌ സാലി പീറ്റർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ബോബൻ കുര്യക്കോസ്, ജൂലിയ ജെയിംസ്, വാർഡ് മെമ്പർമാരായ രവീന്ദ്രനാഥ്‌ കെ. ജി, ആദർശ്, ആശിഷ്, പി സി സണ്ണി, ഷേർലി രാജൂ, പട്ടിക ജാതി വികസന ഓഫീസർ ചിത്ര പി എന്നിവർ സംസാരിച്ചു. സ്ത്രീ രോഗം, അസ്ഥി രോഗം, കുട്ടിക്കളുടെ വിഭാഗം എന്നി വിഭാഗങ്ങളിൽ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും സൗജന്യ നേത്ര പരിശോധനയും റേറ്റിന ടെസ്റ്റും ക്യാമ്പിന്റെ ഭാഗമായി നടന്നു.മെഡിക്കൽ ഓഫീസർമാരായ ഡോ ദിജി ടി ഡി, ഡോ ശ്രീദേവി സി എസ്, ഡോ ടിങ്കു ശശി, ഡോ സുമിത്ര പ്രകാശ്‌, ഡോ സുധിൻ കൃഷ്ണൻ, ഡോ നിവേദ്യ പി എ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

 

ചിത്രം : സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷചാരണതിന്റെ ഭാഗമായി എടക്കാട്ടുവയലിൽ നടത്തിയ ആയുർവേദ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ്‌ എം.എൽ.എ. നിർവഹിക്കുന്നു.

 

Prev Post

പാടശേഖരങ്ങൾ പരിവർത്തനപ്പെടുത്തുന്നു – രാമമംഗലം പഞ്ചായത്തിൽ പരിശോധന നടത്തി.  

Next Post

എടക്കാട്ടുവയലിൽ ആയിരം പറ സുഹൃദ് സംഘം ഞാറു നടീൽ ഉത്സവം നടത്തി.   …

post-bars