കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തില്‍ പ്രതിഷേധയോഗം ചേർന്നു.
കൂത്താട്ടുകുളം: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുനമ്ബം ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തില്‍ പ്രതിഷേധയോഗം ചേർന്നു.
ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പ്രതിഷേധയോഗം ഇടവക വികാരിയും എകെസിസി കൂത്താട്ടുകുളം യൂണിറ്റ് ഡയറക്ടറുമായ ഫാ. സിറിയക് തടത്തില്‍ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോണ്‍ഗ്രസ് കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധയോഗം നടന്നത്. എകെസിസി കൂത്താട്ടുകുളം യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് അട്ടാങ്ങാട്ടില്‍, മേഖലാ പ്രസിഡന്റ് ബേബി ആലുങ്കല്‍, യൂണിറ്റ് പ്രസിഡന്റ് ജോസ് ആലപ്പാടൻ എന്നിവർ മുനമ്ബം ജനതയ്ക്ക് പിന്തുണ നല്കി പ്രസംഗിച്ചു.
