അനുവദിക്കപ്പെട്ടതിനേക്കാള്‍ ഭാരം വഹിക്കുന്ന തടി കയറ്റിയ ലോറികള്‍ എം.സി. റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു.
കൂത്താട്ടുകുളം : അനുവദിക്കപ്പെട്ടതിനേക്കാള്‍ ഭാരം വഹിക്കുന്ന തടി കയറ്റിയ ലോറികള്‍ എം.സി. റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു.
റോഡിലെ ചരുവിലൂടെ സഞ്ചരിക്കുന്നതിനിടെ നിരവധി തടിവണ്ടികള്‍ അമിത ഭാരത്താല്‍ മറിഞ്ഞുവീണ് വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. താങ്ങാന്‍ പറ്റാത്ത വിധം ഭാരം കയറ്റിവരുന്ന ഇത്തരം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയും അപകടം സംഭവിക്കാറുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗത തടസം മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടക്കുന്നതു പതിവാണ്. വെള്ളിയാഴ്‌ച രാത്രി അമിത ലോഡുമായി എത്തിയ തടിലോറി കൂത്താട്ടുകുളം കാലിക്കട്ട്
ജങ്‌ഷനില്‍ അപകട ഭീഷണിയുയര്‍ത്തി നടുറോഡില്‍ ചരിഞ്ഞുനിന്നു. ലോറിയുടെ ഇരുവശങ്ങളില്‍നിന്നും തടിക്കഷണങ്ങള്‍ കൊണ്ടു താങ്ങിയാണ് വാഹനം മറിയാതെ നിര്‍ത്തിയത്. മണിക്കൂറുകള്‍ക്കു ശേഷം തടികള്‍ മറ്റൊരു ലോറിയിലേക്കു മാറ്റി അപകടഭീഷണി ഒഴിവാക്കുകയായിരുന്നു. കൂത്താട്ടുകുളം പോലീസും അഗ്നിശമന സേനയും സ്‌ഥലത്തെത്തിയിരുന്നു.
ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള റബര്‍ തടികളുടെയും ജംഗിള്‍ വിഭാഗത്തില്‍പ്പെട്ട കട്ടത്തടികളുടെയും കേരളത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് പെരുമ്ബാവൂരാണ്. നൂറുകണക്കിനു ലോഡ് തടികള്‍ ദിവസവും ഈ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നു. ഇവയെല്ലാം കൊണ്ടുവരുന്നത് എം.സി. റോഡിലൂടെയാണ്. അനുവദിക്കപ്പെട്ടതിനേക്കാള്‍ ഇരട്ടി ഉയരത്തിലാണ് ലോറികളില്‍ ലോഡ് കയറ്റിപ്പോകുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. രണ്ടു ടണ്ണില്‍ കൂടുതല്‍ കയറ്റാന്‍ അനുവാദമില്ലാത്ത പിക്കപ്പ് വാഹനങ്ങളില്‍ അഞ്ചും ആറും ടണ്ണാണു കയറ്റാറുള്ളത്‌്. മൂന്നും നാലും ടണ്ണിന് അനുമതിയുള്ള ഇടത്തരം ലോറികളില്‍ എട്ടും ഒന്‍പതും ടണ്ണാണു കയറ്റുന്നത്. ഒമ്ബതു ടണ്ണിനു പെര്‍മിറ്റുള്ള ലോറികളില്‍ 15 ഉം 16 ഉം ടണ്‍ കയറ്റാറുണ്ട്. ഇതെല്ലാം മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണി
ഉയര്‍ത്തുന്നു.നീളം കൂടിയ ലോറികള്‍ അമിതഭാരവുമായി വന്ന് വളവു തിരിയുന്നത് എതിരേ വരുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉയരത്തില്‍ ലോഡ് കയറ്റിയ ലോറികള്‍ താഴ്‌ന്നുകിടക്കുന്ന വൈദ്യുത കമ്ബികളില്‍ തട്ടി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ലോറിയുടെ പ്ലാറ്റ്‌ഫോം അളവിനു പുറത്തേക്ക് ചരക്കുകളോ തടികളോ കയറ്റാന്‍ പാടില്ലെന്നാണു വ്യവസ്‌ഥ. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി ഇരുവശങ്ങളിലേക്കും രണ്ടടി വീതം നീട്ടിയിട്ടാണ് റബര്‍ തടികളും മറ്റു തടികളും കയറ്റുന്നത്. പല ലോറികളുടെയും പിന്‍ഭാഗത്ത് മുന്നറിയിപ്പ് ലൈറ്റുകള്‍ തെളിക്കാറില്ല. പോലീസിനെ കാണുമ്ബോള്‍ മാത്രം ലൈറ്റ് തെളിക്കുന്നതും കടന്നുപോകുമ്ബോള്‍ ഓഫാക്കുന്നതുമാണു പതിവ്.
