പാടശേഖരങ്ങൾ പരിവർത്തനപ്പെടുത്തുന്നു – രാമമംഗലം പഞ്ചായത്തിൽ പരിശോധന നടത്തി.
പിറവം:രാമമംഗലം പഞ്ചായത്തിൽ കടവ് ഉള്ളേലികുന്നു പടശേഖ രങ്ങളിൽ മുവാറ്റുപുഴ താഹസീൽദാർ രജ്ഞിത് ജോർജ് പരിശോധന നടത്തി. രാമമംഗലം പഞ്ചായത്തിൽ പാടശേഖരങ്ങളിൽ വ്യാപകമായി തെങ്ങിൽ തൈകൾ നട്ടു നിലം പരിവർത്തനം നടത്തുകയും സ്വാഭാവിക നീർച്ചലുകൾ മണ്ണിട്ടു നികത്തുന്നതായി പരാതിയെ തുടർന്നാണ് മുവാറ്റുപുഴ താഹസീൽദാർ രഞ്ജിത് ജോർജ് പാഠശേഖരങ്ങളിൽ സന്ദർശനം നടത്തിയത്. പാടശേഖരങ്ങളിലെ വരമ്പുകളിൽ തെങ്ങിൻ തൈ നടുന്ന പ്രവണത നെൽകൃഷിയെ സാരമായി ബാധിക്കുന്നതായും വരമ്പിൽ നിന്നു വീഴുന്ന മണ്ണും തെങ്ങിൽ നിന്നു വീഴുന്ന മടലും മറ്റു മൂലം തോടുകൾ വൃത്തിയാക്കുവാൻ സാധിക്കതെ വരുന്നതും കൃഷിയെ ബധിക്കുന്നതായി രാമമംഗലം കൃഷി ഓഫീസർ അഞ്ചു പോൾ അറിയിച്ചു. പാടശേഖരങ്ങൾ നികത്തി മറ്റു രീതിയിൽ ഉപയോഗപെടുത്തുന്നത് കർശനമായി നിരോധിക്കുമെന്ന് താഹസീൽദാർ അറിയിച്ചു പ്രശ്നം ജില്ലാ കളക്ടർ ക്കു റിപ്പോർട്ട് ചെയ്യുമെന്നും അറിയിച്ചു.രാമമംഗലം വില്ലജ് ഓഫീസർ ജയമോൾ പി എസ് തഹസീൽദാർക്ക് ഒപ്പം ഉണ്ടായിരുന്നു.
ചിത്രം : രാമമംഗലം പഞ്ചായത്തിൽ കടവ് ഉള്ളേലിക്കുന്നു പാഠശേഖരങ്ങളിൽ താഹസീൽദാർ രഞ്ജിത്ത് ജോർജ് ന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
