വളർത്തിയവരെ ആദരിച്ചു “വായോ റീഫ്രഷ് ടൂകെ ടൂഫോർ” പരിപാടി നടത്തി.
പിറവം: പിറവം നഗരസഭയും സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രവും സംയുകതമായി നടത്തിയ വളരുന്ന കേരളം വളർത്തിയവർക്ക് ആദരം “വായോ റീഫ്രഷ് ടൂകെ ടൂഫോർ” പരിപാടിയുടെ ഉദ്‌ഘാടനം
നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ പി സലിം അധ്യക്ഷത വഹിച്ചു. സിനിമാതാരം സാജു നവോദയ മുഖ്യാതിഥിയായി. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡും, ലോക ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ച മുൻ എം.എൽ.എ എം.ജെ ജേക്കബിനെ ആദരിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ജിൽസ് പെരിയപ്പുറം, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ.ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, മറ്റ്
കൗൺസിലർമാർ , ജില്ലാ സാമൂഹ്യ നീതി ഓഫീസർ
വി.ജെ ബിനോയ്, വയോമിത്രം ജില്ലാ കോർഡിനേറ്റർ
ദിവ്യ ആർ, കോർഡിനേറ്റർ എൽബി പൗലോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിച്ചു. 700 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സദ്യയും വയോജങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
ചിത്രം – പിറവത്തെ വയോജന വാരാചരണ വാർഷികാഘോഷം “വായോ റീഫ്രഷ് ടൂകെ ടൂഫോർ” വളരുന്ന കേരളം വളർത്തിയവർക്ക് ആദരം പരിപാടി നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.
