വിജയപദം 2024 എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകൾ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കർഷക അവാർഡ് നേടിയവരെയും കലാപ്രതിഭകളെയും ആദരിച്ചു
കോലഞ്ചേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയപദം 2024 എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകൾ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കർഷക അവാർഡ് നേടിയവരെയും കലാപ്രതിഭകളെയും ആദരിച്ചു.കാണിനാട് ബാങ്ക് കവലയിൽ വച്ചു നടന്ന യോഗത്തിൽ പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് കാരക്കാട്ടിന്റെ അധ്യക്ഷതയിൽ എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കര മുഖ്യാതിഥി ആയി.ഡിസിസി സെക്രട്ടറി സുജിത്ത് പോൾ, കെ പി തങ്കപ്പൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ പീറ്റർ ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സ്, പഞ്ചായത്ത് മെമ്പർമാരായ എം എം ലത്തീഫ്, സജിത പ്രദീപ്, ബിനിത പീറ്റർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയ്സൽ ജബ്ബാർ,കുന്നത്തുനാട് കോൺഗ്രസ് സീനിയർ നേതാവ് കെ പി ഗീവർഗീസ് ബാബു,ശ്രീവത്സലൻപിള്ള,അരുൺ പാലിയത്ത്,പി കെ സുകുമാരൻ,ഷൈജു പി എസ്,ഡെന്നി വർഗീസ്, ജിബി ജോർജ്, എൽദോ എം വർഗീസ്, സി സി ഗീവർഗീസ്,എനിൽ ജോയ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Get Outlook for Android
