മണീടില്‍ 13 ഇടങ്ങള്‍ കൂടി ഇന്ന് മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കും
പിറവം: മാലിന്യ മുക്ത മണീട് പ്രഖ്യാപനത്തിന് മുന്നോടിയായി മണീടില്‍ പതിമൂന്ന് കേന്ദ്രങ്ങള്‍ കൂടി നവംബര്‍ ഒന്നിന് മാലിന്യ മുക്തമായി പ്രഖ്യാപിക്കും. ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ച സമയ ബന്ധിത പദ്ധതികളിലൂടെ രണ്ടാം ഘട്ടം എന്ന നിലയ്ക്കണ് പഞ്ചായത്തിലെ 13 ഇടങ്ങളെ മാലിന്യരഹിത ശുചിത്വ പ്രദേശങ്ങളായി കേരള പിറവി ദിനത്തില്‍ പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം പഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ 26 അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളായും പ്രഖ്യാപിക്കും. ശുചിത്വ സന്ദേശവുമായി വെളളിയാഴ്ച രാവിലെ 9 ന് നെച്ചൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര അനൂപ് ജേക്കബ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. ഹരിത കര്‍മ്മ സേന, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, എന്നിവയുടെ സഹകരണത്തോടെനടത്തുന്ന പദയാത്ര മണീട് ഗാന്ധി സ്ക്വയറില്‍ സമാപിക്കും. സമാപനം യോഗത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,പങ്കെടുക്കും.
ചിത്രം: മാലിന്യ മുക്ത മണീട് പ്രഖ്യാപനത്തിന് മുന്നോടിയായി ശേഖരിച്ച മാലിന്യങ്ങൾ
