തെരുവ് നായ്ക്കളുടെ ആക്രമണം: 2 അടുകളെ കടിച്ചു കീറി കൊന്നു
പിറവം : ആട്ടിൻകൂട്ടിൽ കിടന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ചു കീറി കൊന്നു. മണീട് പഞ്ചായത്തിലെ എട്ടാം വാർഡിൽ മേമ്മുഖം കാലാപ്പിള്ളിയിൽ വടക്കുംകരയിൽ കുര്യൻ വി ഐസക്കിൻ്റെ ആടുകളെയാണ് നായ്ക്കൂട്ടം കൊന്നൊടുക്കിയത്. പുലർച്ചെ വീട്ടുകാർ ആടിന് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് നായ്ക്കൂട്ടം ആടുകളെ കടിച്ചു കീറുന്നത് കാണുന്നത്. ഭയന്ന് പോയ വീട്ടുകാർ വളരെ പാടുപെട്ടാണ് അക്രമ കാരികളായ നായ്ക്കളെ വീട്ടുകാർ ഓടിച്ചു വിട്ടത്.കൂട്ടിൽ ഉണ്ടായിരുന്ന 2 ആടുകളും കൊല്ലപ്പെട്ടിരുന്നു. ഗർഭിണിയായ ആടും മുട്ടനാടും ആണ് ഇവർക്കുണ്ടായിരുന്നത്. മേഖലയിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം മൂലം
ജനങ്ങൾ ഭീതിയിലാണ്.
ചിത്രം : തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകൾ .
