Back To Top

October 31, 2024

ലോട്ടറി വിൽപ്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി

By

 

 

പിറവം: പിറവം ടൗണിൽ ലോട്ടറി വിൽപ്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി. പാഴൂർ പോഴിമല കോളനി സ്വദേശി ഗണേശ (56) നാണ് തലയ്ക്ക് അടിയേറ്റത്. ബുധനാഴ്ച രാവിലെ പിറവം പഴയ ബസ്സ്റ്റാൻഡ് ഭാഗത്തെ ഇരുനില കെട്ടിടത്തിലാണ് ഗണേശനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ചുമട്ടുതൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പിറവം പോലീസ് ഗണേശനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

 

അബോധാവസ്ഥയിലായ ഗണേശൻ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. തലേന്ന് രാത്രി ഗണേശനും മറ്റൊരാളുമായി ടൗണിൽ സംഘട്ടനം നടന്നിരുന്നെന്ന് പോലീസ് പറഞ്ഞു. രാത്രി വൈകിയാണ് ഗണേശൻ ആക്രമിക്കപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ് അന്വേഷണമാരംഭി

ച്ചു.

Prev Post

കൊള്ളികൽ പൂവത്തിങ്കൽ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (85) നിര്യാതയായി.

Next Post

മണീടില്‍ 13 ഇടങ്ങള്‍ കൂടി ഇന്ന് മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കും

post-bars