അവധിക്കാല നീന്തൽ പരിശീലനം
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ കുട്ടികൾക്കായി അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. മെയ് 1 മുതൽ 30 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന നീന്തൽ പരിശീലന പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതലായിരിക്കും നീന്തൽ പരിശീലനം ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9446122869, 9605421966 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
