മഹിളാ കോൺഗ്രസ് ബ്ലോക്ക് ക്യാമ്പ് നടത്തി
കോലഞ്ചേരി: മഹിളാ കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാകോൺഗ്രസ്സ് ബ്ലോക്ക് ക്യാമ്പ് (സാഹസ്) നടത്തി. പൂതൃക്ക സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ക്യാമ്പ് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ക്യാമ്പയിൽ ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. പെർഫോമൻസ് അസസ്മെൻ് ക്ലാസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിനിമോൾ ജോയിയും, സംഘടന വിഷയത്തിൽ സംസ്ഥാന ട്രഷറർ പ്രേമ അതിൽ കുമാറും, കോൺഗ്രസിൻ്റെ ചരിത്രത്തെക്കുറിച് ഡി.സി.സി. സെക്രട്ടറി സുജിത്ത് പോളും ക്ലാസ്സ് എടുത്തു. കോൺഗ്രസിൻ്റെ ഉന്നത പദവികൾ അലങ്കരിച്ചിട്ടുള്ളവരെയും, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വത്സ കൊച്ചുകുഞ്ഞ്, സാറാമ്മ പൈലിപ്പിള്ള, അമ്മിണി ജോർജ്ജ്, ഏലിയാമ്മ ചാക്കോ, ജില്ലാ സെക്രട്ടറിമാരായ സബിത അബ്ദുൾ റഹ്മാൻ, റസീന സലാം, പി. രജിത, അനിത സജി, വത്സല വർഗ്ഗീസ്, ഗൗരി വേലായുധൻ, യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പോൾസൺ പീറ്റർ, മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലശ്ശേരി, മിൽമ ബോർഡ് മെമ്പർ സി.എൻ. വത്സലൻ പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജയ്സൽ ജബ്ബാർ, മണ്ഡലം പ്രസിഡന്റുമാരായ ഹേമലത രവി, ലിസി ഫ്രാൻസിസ്, ഓമന നന്ദകുമാർ, ധന്യാമോൾ, ശ്രീജ സുനിൽ എന്നിവർ പ്രസംഗിച്ചു.
…… ഫോട്ടോ…..
മഹിളാ കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബ്ലോക്ക് ക്യാമ്പ് (സാഹസ്) കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.
Get Outlook for Android
