Back To Top

February 16, 2026

വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. തിരുവുത്സവം 20 മുതല്‍ 23വരെ

 

 

പിറവം: വെളിയനാട് വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായുള്ള ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. മുന്‍ ഗോവ-മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ദീപപ്രോജ്ജ്വലനം നടത്തി സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു. വെളിയനാട് എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എം. ആശിഷ് അധ്യക്ഷനായ ചടങ്ങില്‍ ഡോ.എന്‍.സി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണവും യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍ ഭാഗവത മാഹാത്മ്യ പാരായണ പ്രഭാഷണവും നടത്തി. സപ്താഹയജ്ഞം 20ന് സമാപിക്കും. യജ്ഞശാലയില്‍ എല്ലാ ദിവസവും രാവിലെ 5ന് ഹരിനാമകീര്‍ത്തനം, 5.30ന് ഗണപതിഹോമം, 6ന് പുരുഷസൂക്തം, ഉച്ചയ്ക്ക് 12.30ന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ആചാര്യപ്രഭാഷണം, എന്നിവ നടക്കും. 17ന് വൈകിട്ട് 6.30ന് ദീപാരാധന, ഭജന്‍സ്, 7ന് പ്രഭാഷണം, 8ന് കൈകൊട്ടിക്കളി, 18ന് പതിവ് പൂജകള്‍ക്ക് പുറമെ രാവിലെ 10ന് രുഗ്മണീസ്വയംവര ഘോഷയാത്ര (ചിന്മയ ജംഗ്ഷനില്‍ നിന്നും), 11ന് രുഗ്മിണീസ്വയംവരം, വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ, 19ന് രാത്രി 8ന് ചിന്ത്പാട്ട്, 20 ന് രാവിലെ 11ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഭാഗവത സമര്‍പ്പണം, ആചാര്യദക്ഷിണ, തുടര്‍ന്ന് വെളിയനാട് ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ സരസ്വതികളുടെ അനുഗ്രഹപ്രഭാഷണം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദഊട്ട്, 2ന് തുടികൊട്ടുംപാട്ടും എന്നിവ ഉണ്ടാകും. താലപ്പൊലി മഹോത്സവം 20 മുതല്‍ 23വരെയും പുനഃപ്രതിഷ്ഠാദിന മഹോത്സവം 22ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റ് ആര്യന്‍ തിരുമേനിയുടേയും മേല്‍ശാന്തി വാസുദേവന്‍ പോറ്റിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

20 ന് വൈകിട്ട്് 5.30ന് ചെണ്ടമേളം അരങ്ങേറ്റം, 6.30ന് വിശേഷാല്‍ ദീപാരാധന, 21ന് രാവിലെ 5.30ന് ഗണപതിഹോമം, പതിവ്പൂജകള്‍, വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, 7 മുതല്‍ ദേശതാലപ്പൊലി, വിവിധ കലാപരിപാടികളും, പുനഃപ്രതിഷ്ഠാദിനമായ 22ന് രാവിലെ 5.30ന് ഗണപതിഹോമം, 10ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ആര്യന്‍ തിരുമേനിയുടെ കാര്‍മികത്വത്തില്‍ കലശപൂജ, പാണ്ടിമേളം, ഉച്ചയ്ക്ക് 12ന് കരയോഗം താലം, വൈകിട്ട് 6ന് ദേശീയ താലപ്പൊലി, 7ന് വിശേഷാല്‍ ദീപാരാധന, 7.30ന് കളമെഴുത്തുംപാട്ട്, 8.30ന് ചെണ്ട വയലിന്‍ ഫ്യൂഷന്‍, രാത്രി 11 മുതല്‍ സമ്പൂര്‍ണ മുടിയേറ്റ്, 23ന് രാവിലെ പതിവ്പൂജകള്‍, 10ന് പൊങ്കാല, 11.30ന് ഉച്ചപൂജ, മഹാപ്രസാദഊട്ട് എന്നിവ നടക്കും.

 

ചിത്രം : വെളിയനാട് വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായുള്ള ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് മുന്‍ ഗോവ-മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ദീപപ്രോജ്ജ്വലനം നടത്തുന്നു

 

Prev Post

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്.

Next Post

ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്

post-bars