Back To Top

February 16, 2026

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്.

കൊച്ചി :കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ടു.എന്നാല്‍ ഇന്ത്യന്‍ രൂപ മൂല്യം താഴ്ന്നു. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ രൂപം ആയിട്ടില്ല. ബിറ്റ് കോയിന്‍ വിലയിലും വലിയ ഇടിവാണ് കാണുന്നത്.

 

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക് 117760 രൂപയായിരുന്നു. ഏറ്റവും കുറവ് 107920 രൂപയും. പിന്നീട് വില കൂടുന്ന പ്രതീതി വിപണിയിലുണ്ടായിരുന്നു എങ്കിലും വീണ്ടും ചിത്രം മാറി. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ വില കുറയുന്ന വേളയില്‍ തന്നെ താല്‍പ്പര്യമുള്ളവര്‍ സ്വര്‍ണം വാങ്ങുന്നതാണ് ഉചിതം.

 

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114720 രൂപയാണ് വില. 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, ഗ്രാമിന് 120 രൂപ കുറഞ്ഞ് 14340 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.23 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ ജ്വല്ലറി ജീവനക്കാരുമായി സംസാരിക്കേണ്ടി വരും

Prev Post

നിര്യാതയായി

Next Post

വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. തിരുവുത്സവം 20…

post-bars