സി. പി ഐ വില്ലേജ് ഓഫീസ് മാർച്ച് ഇന്ന് (ബുധനാഴ്ച )
പിറവം: വിദ്യാഭ്യാസ മേഖലയെ സംഘപരിവാറുകൾക്ക് തീരെഴുതാനുള്ള കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുവാനുള്ള നീക്കത്തിൽ നിന്ന് യു.ഡി എഫ് സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് (ജൂൺ 24 ) പിറവം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തും . എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. എൻ ഗോപി ഉദ്ഘാടനം ചെയ്യും. സിപിഐ നിയോജകമണ്ഡലം സെക്രട്ടറി അഡ്വജിൻസൺ വി പോൾ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ബിമൽ ചന്ദ്രൻ ,സി എൻ സദാമണി എന്നിവർ പ്രസംഗിക്കും.
