വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിന് 100 ശതമാനം വിജയം
പിറവം : സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിന് 100 ശതമാനം വിജയം. പത്താം ക്ലാസിൽ 11 കുട്ടികൾക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 21 കുട്ടികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 38 കുട്ടികൾക്ക് ഡിസ്‌റ്റിങ്ഷനും 5 കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 4 കുട്ടികൾക്ക് മലയാളത്തിന് 100 ൽ 100 മാർക്കും 2 കുട്ടികൾക്ക് സോഷ്യൽ സയൻസിൽ 100 ൽ 100 മാർക്കും ലഭിച്ചു. അലീന ജോബിൻ 99 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പർ ആയി. പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികളെയും സ്‌കൂൾ മാനേജ്‌മെന്റ്, പ്രിൻസിപ്പൽ, സ്‌റ്റാഫ്, പിടിഎ തുടങ്ങിയവർ അഭിനന്ദിച്ചു
.
