Back To Top

December 3, 2024

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പ്രഷർ സാൻ്റ് ഫിൽറ്ററിന്റെ പ്രവർത്തനോദ്ഘാടനം നടത്ത

By

 

 

പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച 10 ലക്ഷം ലിറ്റർ ഉൽപാദനശേഷിയുള്ള പ്രഷർ സാൻ്റ് ഫിൽറ്ററിന്റെ പ്രവർത്തനോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1987-ൽ സ്ഥാപിച്ച മണീട് ജലശുദ്ധീകരണ ശാലയുടെ ഉത്പാദനശേഷി തികച്ചും അപര്യാപ്തമായ സാഹചര്യത്തിലാണ് കാലോചിതമായി ഉത്പാദശേഷി വർദ്ധിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചു നൽകിയത്. മൂന്ന് പതിറ്റാണ്ട് കാലത്തോളം ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവും കുടിവെള്ള ആവശ്യ തോത് വർദ്ധിച്ചതുമാണ് ഇത്തരം ഒരു സംവിധാനം ഏർപ്പെടുത്തുന്നതിന് കാരണമായത്. ഇതിലൂടെ പ്രതിദിനം 10 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിച്ചു വിതരണത്തിനായി സജ്ജീകരിക്കാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു. മണീട് ഗ്രാമപഞ്ചായത്തിനുള്ള

പ്രഷർ സാൻ്റ് ഫിൽറ്റർ നേരത്തെ സ്ഥാപിച്ചിരുന്നു.

മുളന്തുരുത്തി, മണീട് ഗ്രാമപഞ്ചായത്തുകളിലെ ഉൾപ്പെടെ ജലജീവന്‍ മിഷന്റെ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും അതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ ജൽജീവൻ മിഷൻ പദ്ധതി കൂടി പൂർത്തിയാകുന്നതോടുകൂടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നും അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

 

ചിത്രം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പ്രഷർ സാൻ്റ് ഫിൽറ്ററിന്റെ പ്രവർത്തനോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.

Prev Post

ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ

Next Post

മുളക്കുളം വടക്കേക്കരയിൽ കുന്നേപറമ്പിൽ ഗോപിയുടെ ഭാര്യ കാർത്തിയായനി 73 നിര്യാതയായി

post-bars