Back To Top

December 4, 2025

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു        

 

 

പിറവം: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. വ്യഴാഴ്ച രാവിലെ 8:45 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് ഒടിഞ്ഞുവീണ പോസ്റ്റ് ഈ സമയം അതുവഴി വന്ന മറ്റൊരു കാറിന് മുകളിലേക്ക് പതിച്ചു. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി കാർ ഓടിച്ച് കോലഞ്ചേരിയിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.

 

ചിത്രം : നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു തകർത്ത നിലയിൽ

 

Prev Post

ആരക്കുന്നം ടോക് എച്ചിൽ ത്രിദിന ശില്പശാല നടത്തി

Next Post

ഓർമ്മപ്പെരുന്നാൾ

post-bars