Back To Top

March 22, 2026

പിറവത്തെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം

 

പിറവം: കടുത്ത ചൂടിനെ വകവയ്ക്കാതെ പ്രചാരണ രംഗത്ത് മുന്നേറ്റം തുടര്‍ന്ന് പിറവം നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ജിബി അബ്രഹാം. പിറവത്തെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് ഇലഞ്ഞിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുത്ത് പ്രവര്‍ത്തകരുമായും വോട്ടര്‍മാരുമായും അദ്ദേഹം സംവദിച്ചു. രാമമംഗലം കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം, പാമ്പാക്കുട ശ്രിനാരായണ ഗുരുക്ഷേത്രം എന്നിവടങ്ങളിലെ മീനഭരണി ആഘോഷത്തിലും ഭരണിയൂട്ടിലും പങ്കെടുത്ത ജിബി അബ്രഹാം വിശ്വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് മടങ്ങിയത്.

 

ചിത്രം : പിറവം നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ജിബി അബ്രഹാം പിറവത്തെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം വിശ്വാസികളോട് വോട്ടു തേടുന്നു.

 

Prev Post

ആരാധനാലയങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്

Next Post

ക്ഷേത്ര ഉത്സവത്തിലും ഊട്ട് നേർച്ചകളിലും സംബന്ധിച്ചു എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ്

post-bars