സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന് ഐക്യ ദാർഡ്യം പ്രക്യാപിച്ചു കൊണ്ട് കെ.റ്റിയു.സി.(ജേക്കബ്) പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പിറവം: സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന് ഐക്യ ദാർഡ്യം പ്രക്യാപിച്ചു കൊണ്ട് കെ.റ്റിയു.സി.(ജേക്കബ്) പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നിയോജക മണ്ഡലത്തിലെ പ്രതിഷേധ പ്രകടനം പാമ്പാക്കുടയിൽ നടന്നു. പ്രതിഷേധറാലി കെ.റ്റി.യു.സി. സംസ്ഥന പ്രസിഡൻ് എം.എ.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കുഞ്ഞുമോൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ജോഷി കെ.പോൾ, ബെന്നി വെട്ടിച്ചോട്ടിൽ, എൽദോ പി.ബാബു, എൽദോ വർഗീസ് അനൂപ് നാരായൺ എന്നിവർ സംസാരിച്ചു.
റെജി പി.ആർ, ജിജോ മർക്കോസ്, റെജി. പി.കെ ,രാജൻ കെ.ആർ. എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ചിത്രം:
പിറവം: ദേശീയ പണിമുടക്കിൻ്റെ
ഭാഗമായി കെ.റ്റി.യു.സി.(ജേക്കബ്) പമ്പാക്കുടയിൽ നടത്തിയ പ്രതിഷേധറാലി.
