Back To Top

July 9, 2025

പിറവത്ത് പണിമുടക്ക് പൂർണ്ണം – പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി 

 

പിറവം : സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പിറവത്ത് ട്രേഡ് യൂണിയൻ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനവും പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണയും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി കെപി സലിം അധ്യക്ഷത വഹിച്ചു.സിപിഐ(എം) ഏരിയ സെക്രട്ടറി പിബി രതീഷ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ജിൻസൺ. വി.പോൾ,എഐടിയുസി മണ്ഡലം സെക്രട്ടറി കെപി ഷാജഹാൻ, സോജൻ ജോർജ്, രാജു തെക്കൻ, ബിനോയ് വർഗീസ്,ദുർഗ പ്രസാദ്, സോമൻ വി ആർ, സി എൻ സദാമണി, അഡ്വ.ബിമൽ ചന്ദ്രൻ, നഗരസഭാ അധ്യക്ഷ അഡ്വ. ജൂലി സാബു, സി കെ പ്രകാശ്, ഏലിയാസ് മാത്യു, ലിസി വർഗീസ് ,എം എം ജോസഫ് എന്നിവർ പ്രസംഗിച്ചു.

Prev Post

സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന് ഐക്യ ദാർഡ്യം പ്രക്യാപിച്ചു കൊണ്ട് കെ.റ്റിയു.സി.(ജേക്കബ്)…

Next Post

ധനകാര്യ വകുപ്പ് മന്ത്രിയെ നേരിട്ടു കണ്ട് അനൂപ് ജേക്കബ് എം.എൽ.എ കത്ത് നല്‍കി

post-bars