മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പിറവം താലൂക്ക് ആശുപത്രിയിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്
പിറവം: ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും, ആരോഗ്യ മേഖലയുടെ തകർച്ചയ്ക്ക് കാരണമായ പിണറായി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടും പിറവം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ഗവ.താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ആശ സനൽ, ഡിസിസി ഭാരവാഹികളായ വിത്സൺ കെ.ജോൺ, കെ.ആർ പ്രദീപ്കുമാർ, കെ.കെ സോമൻ, വി.ജെ ജോസഫ്, പോൾ വർഗീസ്, അരുൺ കല്ലറയ്ക്കൽ, പി.എസ് ജോബ്, റെജി ജോൺ, ബെന്നി സ്കറിയ, ജോൺസൺ വർഗീസ്, സിജു പുല്ലമ്പ്രയിൽ, ജോസ് കാർതുള്ളിൽ, തോമസ് മല്ലിപ്പുറം, ജെയ്സൺ പുളിക്കൽ, അഡ്വ.സക്കറിയ വർഗീസ്, ഷാജു ഇലഞ്ഞിമറ്റം, തോമസ് തടത്തിൽ, സി.പി ടൈറ്റസ്, സാജു മടക്കലിൽ, ജയ സോമൻ, ഷീല ബാബു, മോൻസി കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം: മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പിറവം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്യുന്നു
.
