വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
തിരുമാറാടി : വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
5 സെന്റ് കരപ്രദേശത്ത് രക്തശാലി ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്. നിലം ഒരുക്കൽ, ജലസേചനം, വളപ്രയോഗം, ഇവ നേച്ചർ ക്ലബ് വിദ്യാർത്ഥികളാണ് ചെയ്യുന്നത്. പഠനത്തോടൊപ്പം നൈപുണ്യ വികസനം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ കാഴ്ചപ്പാടാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്.
സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ്, മെമ്പർ സി.വി.ജോയ്, അഗ്രികൾച്ചർ ഓഫീസ് ടി.കെ. ജിജി, പിടിഎ പ്രസിഡന്റ് ജയ്മോൻ പി എബ്രഹാം, വൈസ് പ്രസിഡന്റ് ബിനോയ് പി ജെ,ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി എബ്രഹാം, പ്രിൻസിപ്പൽ സാജു സി. അഗസ്റ്റിൻ പരിസ്ഥിതി ക്ലബ് കോഡിനേറ്റർ വി.എൻ.ഗോപകുമാർ, സീനിയർ അസിസ്റ്റന്റ് ജെമി ജോസഫ്, അധ്യാപകരായ ജോജി ജോർജ്, വി.എൻ. ബിജി, ബീന എബ്രഹാം, സരിത മാത്യു പരിസ്ഥിതി ക്ലബ് പ്രസിഡന്റ് എബൻ എബ്രഹാം ബാബു, സെക്രട്ടറി ജോഷ്വാ ജിജോ എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ : വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിക്കുന്നു.
