ജല ജീവ മിഷൻ പൈപ്പ് ഇടാൻ കുഴിച്ച കുഴികൾ മണ്ണിട്ട് മൂടണം .
പിറവം : രാമമംഗലം ഗ്രാമപഞ്ചായത്ത് 10 ആം വാർഡിൽ സ്റ്റെല്ല മരിയ കോളേജ് സൈഡിൽ കൂടി പോകുന്ന റോഡിൽ ജല ജീവ മിഷൻ പൈപ്പ് മണ്ണിട്ട് മൂടാത്തതിനെത്തുടർന്നു മഴ പെയ്തു അവിടം വലിയ കുഴിയായി തീർന്നിരിയ്ക്കുന്നു. കോളേജിലെ കുട്ടികളും അവിടത്തെ ജനങ്ങളും കൂടുതൽ ഉപയോഗിയ്ക്കുന്ന വഴിയാണ് . ഈ കുഴിയിൽ വീണു അപകടം ഉണ്ടാവാൻ സാദ്ധ്യതയുണ്ട് എത്രയും വേഗം ഇതിനുപരിഹാരം ഉണ്ടാക്കണമെന്ന് ആവസ്യപെട്ടു വാർഡ് മെമ്പർ ആലീസ് ജോർജ് വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നല്കയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മുൻപും പരാതി നൽകിയിരുന്നതാണ്.
