Back To Top

May 22, 2024

ഓണക്കൂർ സർവ്വോദയം എൻ.എസ്.എസ് കരയോഗം കുടുംബമേള

 

പിറവം: ഓണക്കൂർ 1836-ാം നമ്പർ സർവ്വോദയം എൻ.എസ്.എസ് കരയോഗം കുടുംബമേള മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ജി സജികുമാർ അധ്യക്ഷനായി. 85 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും ദീർഘകാലം കരയോഗം ഭാരവാഹിയായും മറ്റും പ്രവർത്തിച്ചിരുന്ന പി.കെ രാധാകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.

താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ജയാ സോമൻ,

താലൂക്ക് യൂണിയൻ സെക്രട്ടറി എം.സി ശ്രീകുമാർ, കരയോഗം സെക്രട്ടറി കെ.പി സത്യൻ നായർ, രാജശേഖരൻ തമ്പി, രതീഷ്‌കുമാർ ബി.നായർ, സി.ബി രാജീവ് മായാ ബാബുരാജ്, ഗീത ശങ്കർ, കുമാരി ദേവിക സന്തോഷ്, മാസ്റ്റർ പാർത്ഥിവ് മഹേഷ്, ഗീത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

 

Prev Post

അധ്യാപകരെ ആവശ്യമുണ്ട്

Next Post

ജല ജീവ മിഷൻ പൈപ്പ്‌ ഇടാൻ കുഴിച്ച കുഴികൾ മണ്ണിട്ട് മൂടണം .

post-bars