താത്കാലിക ഡോക്ടർ നിയമനം
പിറവം : മണീട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു അംഗീകൃത സർവകലാശാലയിൽ നിന്നു എം.ബി.ബി.എസ് ബിരുദം നേടിയവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 26.2.2026 വൈകിട്ട് 5 മണി വരെ. താല്പര്യമുള്ളവർ എം.ബി.ബി.എസ് ഡിഗ്രി, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27/2/2026 പകൽ 10.30 മണിക്ക് കുടുംബാരോഗ്യകേന്ദ്രം മണീടിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 9995200896
