Back To Top

February 21, 2026

ഓർമ്മപ്പെരുന്നാളിന് കൊടിയേറി

 

 

പിറവം : നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പരി. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 92 -ാം ഓർമ്മപെരുന്നാളിന് വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത്, കൊടിയേറ്റി . 22 ഞായറാഴ്ച രാവിലെ7 ന് പ്രഭാത നമസ്കാരം 8 ന് വി കുർബാന,പ്രദക്ഷിണം, ആശിർവാദം . 11 മണിക്ക് ഇടവക സെന്റ്.തോമസ് യുവജനപ്രസ്ഥാനം നേതൃത്വത്തിൽ ഇടവക സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി “ഭാസുരചരിതം” എന്ന പേരിൽ സെമിനാറും ഡോക്യുമെന്ററി പ്രദർശനവും സങ്കടിപ്പിക്കും. വെകിട്ട് 5 മണിയ്ക്ക് പരിശുദ്ധ സഭയിൽ 40 മുതൽ 60 വയസ്സ് പ്രായമായ സ്ത്രീപുരുഷന്മാർക്കായി പുതുതായി രൂപം നൽകിയ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ്.ഡയ്നേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ പ്രവർത്തന ഉദ്ഘാടനം കണ്ടനാട് വെസ്റ്റ് ഭദ്രാസനം എസ്.ഡി.ഒ. എഫ് വൈസ് പ്രസിഡന്റ് ഫാ.വി.വി.കുര്യാക്കോസ് നിർവഹിക്കും.

 

ചിത്രം : നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പരി. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത്, കൊടിയേറ്റുന്നു.

 

Prev Post

നിര്യാതനായി

Next Post

താത്കാലിക ഡോക്ടർ നിയമനം

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>