പെൻഷനേഴ്സ് പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം
പിറവം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം 24 തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും . പിറവം ഇന്ദിരാഭവനിൽ നടക്കുന്ന യോഗത്തിൽ അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് വി. വി സത്യൻ അധ്യക്ഷത വഹിക്കും .കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്, അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ. വി മുരളി മുൻസിപ്പൽ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ മറ്റ് കോൺഗ്രസ് ,അസോസിയേഷൻ ഭാരവാഹികൾ സംബന്ധിക്കും. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം തോമസ് മല്ലിപ്പുറം സ്വാഗതവും സെക്രട്ടറി എം. സി തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തും.
