Back To Top

May 28, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു  

 

 

പിറവം : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്കിൻ്റെ പ്രവർത്തന മേഖലയിലുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ബാഗ്, കുട തുടങ്ങിയവയാണ് വിതരണം ചെയ്തത് . പാലാരിവട്ടം ബാങ്ക് ഹെഡ്‌ ഓഫീസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാനും കേരള ബാങ്ക് ഭരണസമിതി അംഗവുമായ ടി സി ഷിബു വിതരണോത്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് എംപി ഉദയൻ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് പി.വി.ചന്ദ്രബോസ് , ഭരണ സമിതി അംഗങ്ങളായ ഷാജൻ ആൻ്റണി, എം.ഐ.അബ്ദുൾ റഹിം, എം ടി മഹേഷ് , എ ബി ബിജു, ലേഖ ഷാജി, മല്ലിക വി ആർ വി കെ കൃഷ്ണൻകുട്ടി ,ഗീത ഇ പി ,സരിത ഇ എസ് സെക്രട്ടറി സന്ധ്യ ആർ മേനോൻ , അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.സിജു മാനേജർ ശ്രീജ കെ എസ് തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്‌ഘാടനം പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാനും കേരള ബാങ്ക് ഭരണസമിതി അംഗവുമായ ടി സി ഷിബു നിർവഹിക്കുന്നു.

 

Prev Post

ഇതരസംസ്ഥാന തൊഴിലാളികളുടെ അമിത കൂലി – നിർമ്മാണ മേഖല പ്രതിസന്ധയിൽ – കൂലി…

Next Post

പാചകവാതക ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധം

post-bars