Back To Top

May 28, 2026

പാചകവാതക ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധം

 

പിറവം : കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കസ്തൂർബാ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ അന്യായമായ പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.ജില്ലാ ചെയർപേഴ്സൺ പുഷ്കലാ ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു.കസ്തൂർബാഗാന്ധിദർശൻ വേദി നിയോജകമണ്ഡലം ചെയർപേഴ്സൺ നിജി ബിജു അധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് പ്രതിഷേധ ജ്വാല തെളിയിച്ചു.ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് സെക്രട്ടറി സണ്ണി കണ്ണമ്മേലിൽ, കസ്തൂർബാ ഗാന്ധിദർശൻ ജില്ലാ കമ്മറ്റി അംഗം സോദരി സുകുമാരൻ, ചെയർപേഴ്സൺമാരായ കവിത എം കെ, ജിനി ബിജു, മായ ഗോപകുമാർ, അനു അജിത്ത്, രഞ്ജു ബിജു, സിജി സൈജു, കെ എൻ രാധാകൃഷ്ണൻ, സജി കക്കാട്, സെൽവരാജ് എ കെ, നിഖിൽ മാത്യു എന്നിവർ സംസാരിച്ചു.

 

ചിത്രം : കസ്തൂർബാ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ്ണ ജില്ലാ ചെയർപേഴ്സൺ പുഷ്കലാ ഷണ്മുഖൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

പഠനോപകരണങ്ങൾ വിതരണം ചെയ്തു  

Next Post

അധ്യാപക ഒഴിവ്‌

post-bars