ഇതരസംസ്ഥാന തൊഴിലാളികളുടെ അമിത കൂലി – നിർമ്മാണ മേഖല പ്രതിസന്ധയിൽ – കൂലി ഏകീകരണം നടപ്പിലാക്കണം
പിറവം : കെട്ടിട നിർമ്മാണ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളിക ൾ അമിത കൂലി ആവശ്യപ്പെടുന്നത് മൂലം നിർമ്മാണ മേഖല പ്രതിസന്ധയിൽ ആയിരിക്കുകയാണെന്ന് കൺസ്ട്രകഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസ്സോസ്സിയേഷൻ . ഈ വിഷയത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘർഷം നിലനിൽക്കുകയാണ്. ആയിരത്തിനു മുകളിൽ ആയിരത്തി അറുനൂറ് വരെ കൂലി നൽകിയാൽ മാത്രമേ ജോലിയിൽ പ്രവേശിക്കുകയുള്ളു എന്ന കടുത്ത നിലപാടിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചു നിൽക്കുമ്പോൾ മാസങ്ങൾക്കു മുൻപ് കരാർ എടുത്ത ചെറുകിടകരാറുകാർ കനത്ത നഷ്ട്ടം നേരിടും . ഒരു ദിവസത്തേക്ക് മാത്രമായി ജോലിക്ക് വിളിക്കുന്നവർക്ക് ,അവർ പറയുന്ന കൂലി നൽകുന്നത് കണക്കാക്കി നിർമ്മാണ മേഖലയിൽ ദിവസവും പണിയുന്നവർക്കു വലിയ കൂലി കൊടുക്കാൻ സാധിക്കുകയില്ല . ആയതിനാൽ ജില്ലയിലെ എല്ലാ പഞ്ചായത്ത് ഭരണ സമിതികളും മുൻകൈ എടുത്ത് ലേബർ ആഫീസ് നിശ്ചയിച കൂലി നൽകുവാൻ ബോധവൽക്കരണം നടത്തണമെന്നും, കൂലി നിരക്കുകൾ ഏകീകരിച്ചു നടപ്പിലാക്കണമെന്നും സി.ഡബ്ലൂ. എസ്.എ ഭാരവാഹികളായ എസ്.കെ.വിജയൻ, എം ബി ഗോപൻ, പുരുഷൻ കക്കാട് എന്നിവർ ആവശ്യപ്പെട്ടു.
