Back To Top

November 2, 2025

സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ രജത ജൂബിലി പ്രസംഗം മത്സരം:

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖിലകേരള മലയാളം പ്രസംഗം മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുപ്പതിലേറെ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. പാലാ സെന്റ് മേരീസ് ജി എച് എസ് സ്കൂളിലെ അഞ്ജലി കെ. എസ് ഒന്നാം സമ്മാനമായ 7000 രൂപയും ട്രോഫിയും പുസ്തകങ്ങളും, ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ റീവ് ഏലിയാസ് ജോൺ രണ്ടാം സമ്മാനമായ 5000 രൂപയും പുസ്തകങ്ങളും കരസ്ഥമാക്കി. വെള്ളൂർ ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയത്തിലെ കൃഷ്ണ പ്രിയ മൂന്നാം സമ്മാനമായ 3000 രൂപയും പുസ്തകങ്ങളും കരഗതമാക്കിയത്. വിജയികൾക്ക് ബസേലിയസ് കോളേജ് സംസ്കൃത വിഭാഗം അധ്യക്ഷൻ ഡോ. ശരത് പി.നാഥ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. കുറവലങ്ങാട് ദേവമാതാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഡോ. ജയ്സൺ ജേക്കബ് പ്രസംഗങ്ങളെ വിലയിരുത്തി സംസാരിച്ചു. ചടങ്ങ് ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ ഉദ്‌ഘാടനം ചെയ്തു. ജോജു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. സെൽവി സേവിയർ, ചിന്മയ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. റെയ്സൺ മാത്യു, ശ്രീകല സോംകുമാർ, ശ്രീകാന്ത് എം. ആർ ,ജാസ്മിൻ ജേക്കബ് എന്നിവർ സംബന്ധിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖിലകേരള മലയാളം പ്രസംഗം മത്സരത്തിൽ വിജയികളായവർ അധ്യാപകർക്കൊപ്പം .

 

Prev Post

പിറവം ഉപജില്ല കലോത്സവം നവംബർ 03 മുതൽ 06 വരെ മണീട് ജി.വി.എച്ച്.എസ്.എസിൽ …

Next Post

കേരളപ്പിറവി ദിനത്തിൽ ഭാഷ ദിന ചടങ്ങ് സംഘടിപ്പിച്ചു.

post-bars