സെന്‍റ് ആന്‍റണീസ് എല്‍.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
പിറവം: മുളക്കുളം വടക്കേക്കര സെന്‍റ് ആന്‍റണീസ് എല്‍.പി സ്കൂൾ വാർഷികാഘോഷവും മുപ്പത് വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക സിസ്റ്റർ ഷേർളി ജോർജിന്റെ
യാത്രയയപ്പ് സമ്മേളനവും നടന്നു. പാലാരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. സകൂള്‍ മാനേജര്‍ ഫാ.തോമസ് ആയലുക്കുന്നേല്‍ അധ്യക്ഷനായി. വാർഡ് കൗൺസിലർ അന്നമ്മ ഡോമി ആദരിക്കൽ ചടങ്ങു് നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജി ശ്യാമള വർണ്ണൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ സെലിൻ അരഞ്ഞാണിപുത്തൻപുരയിൽ SABS, പ്രധാനാധ്യാപിക സിസ്റ്റർ ഷേർളി ജോർജ്, സിനിയർ അസിസ്റ്റന്റ് മിനിമോൾ കെ.മാത്യു, അദ്ധ്യാപക പ്രതിനിധികളായ ജോൺസി ജോൺ, ലിന്റു രാജു, പി.ടി.എ പ്രസിഡന്റ് ജോജി ജോൺ, എം.പി.റ്റി.എ പ്രസിഡന്റ് അനില സിബി, വിദ്യാർഥി പ്രതിനിധികളായ അൽഫിൻ സിബി, കെ.എ ആദ്മിക തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
.
