പാഴൂർ ആറ്റുതീരം പാർക്കിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
പിറവം: കുട്ടികളും മുതിർന്നവരുമടക്കം നൂറുകണക്കിനാളുകൾ ദിവസവും വന്നുപോകുന്ന പാഴൂർ ആറ്റുതീരം പാർക്കിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആറ്റുതീരം പാർക്കും റോഡും സാമൂഹ്യ വിരുദ്ധർ താവളമാക്കു ന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും പാർക്കിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
പൂർണ്ണമായും സോളാറിൽ പ്രവർത്തിക്കുന്ന എ.ഐ മോഡൽ ക്യാമറകൾ പാർക്കിന്റെ പ്രവേശനകവാടങ്ങളിലും മധ്യഭാഗത്തുമായിട്ടാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറ മോണിറ്റർ നഗരസഭയിൽ സ്ഥാപിച്ചു സിഗ്നലുകൾ നഗരസഭയിലേയ്ക്ക് എത്തിച്ചു നിരീക്ഷണ വിധേയമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കിയിട്ടുള്ളത്. ക്യാമറകളുടെ സ്വിച്ചു് ഓൺ നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി സലീം അദ്ധ്യക്ഷനായി.കൗൺസിലർമാരായ അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ജൂബി പൗലോസ്, വത്സല വർഗീസ്, ഏലിയാമ്മ ഫിലിപ്പ്, ഡോ.അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, ഡോ.സജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ, ആർ.പ്രശാന്ത്, ജിൻസി രാജു, ബാബു പാറയിൽ, സിനി ജോയി, നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാർ, എന്നിവർ സംസാരിച്ചു.
