സ്നേഹ സംഗമം 2026 പാമ്പാക്കുട.
പിറവം : പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി പാലിയേറ്റീവ് രോഗി ബന്ധു സംഗമം പാമ്പാക്കുട ഗ്രാമി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു അധ്യക്ഷത വഹിച്ചു. സംഗമം അഡ്വ അനൂപ് ജേക്കബ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന പാലിയേറ്റീവ് അംഗങ്ങളെയും പാലിയേറ്റീവ് സ്റ്റാഫിനെയും ആദരിക്കുകയും രോഗികൾക്കുള്ള ഫുഡ് കിറ്റ് വിതരണവും നടത്തി. പഞ്ചായത്തു വൈസ് പ്രസിഡന്റ് ആശിഷ് മാങ്കുട്ടത്തിൽ, പഞ്ചായത്തു സെക്രട്ടറി വി. ജി രഞ്ജിത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്യാമള പ്രസാദ്, ജോമോൾ ജോയി, അൻസു പൗലോസ്, അംഗങ്ങളായ രാജൻ എം സി, രമ സുരേഷ്, റീജമോൾ ജോബി, ഷീനാമോൾ എം പി, അല്ലി ദിനേശ്, അനുമോൾ കെ.പി, സി.ബി രാജീവ് സിൻസി പൗലോസ്, അനന്തപദ്മനാഭൻ, ആതിര എം അജിത്, മെഡിക്കൽ ഓഫീസർ ഡോ.ആശ എസ് രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ആര്യ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ആർ കെ ഡാൻസ് ആൻഡ് മ്യൂസിക് ടീമിന്റെ മിനി ഗാനമേളയും, പാലിയേറ്റീവ് അംഗങ്ങളുടെയും സ്റ്റാഫിന്റയും വിവിധ കലാപരിപാടികളും നടന്നു.
ചിത്രം : പാമ്പാക്കുട പഞ്ചായത്ത് പാലിയേറ്റീവ് രോഗി ബന്ധു സംഗമം അഡ്വ അനൂപ് ജേക്കബ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.
