Back To Top

February 26, 2026

റോട്ടറി ഇന്റർനാഷണൽ ബെസ്റ്റ് ടീച്ചർ അവാർഡ്  

 

പിറവം : റോട്ടറി ഇന്റർനാഷണലിന്റെ ഈ വർഷത്തെ ബെസ്റ്റ് ടീച്ചർക്കുള്ള സർവീസ് അവാർഡ് ഇലഞ്ഞി സെന്റ് ഫിലോമിനാസിലെ വൈസ് പ്രിൻസിപ്പലും സീനിയർ സെക്കൻഡറി അധ്യാപികയുമായ ജാസ്മിൻ ജേക്കബിന് ലഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജി.എൻ രമേശ്, കോ-ഓർഡിനേറ്റർ ഷാജിമോൻ സ്റ്റീഫൻ, ഷാജി കെ. മാത്യു എന്നിവരുടെ സാക്ഷ്യപത്രമുള്ള പുരസ്കാരം റോട്ടറി ഇന്റർനാഷണൽ കൂത്താട്ടുകുളം സെൻട്രൽ പ്രസിഡന്റ് ഷാജി കെ.മാത്യു ജാസ്മിൻ ജേക്കബിന് സമ്മാനിച്ചു. ജോജു ജോസഫ്, ജെയിംസ് ജോസഫ്, ഷാജിമോൻ സ്റ്റീഫൻ, ഇന്ററാക്ട് ക്ലബ് പ്രസിഡന്റ് ഫെലിക്സ് ദേവസ്യ പാറക്കണ്ടം, അനിരുദ്ധ് ഉണ്ണികൃഷ്ണൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : റോട്ടറി ഇന്റർനാഷണൽ അധ്യാപക പുരസ്കാരം ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ജാസ്മിൻ ജേക്കബിന് റോട്ടറി ഇന്റർനാഷണൽ കൂത്താട്ടുകുളം സെൻട്രൽ പ്രസിഡന്റ് ഷാജി കെ. മാത്യു സമ്മാനിക്കുന്നു.

 

Prev Post

സ്നേഹ സംഗമം 2026 പാമ്പാക്കുട.

Next Post

നിര്യാതയായി

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>