Back To Top

November 26, 2024

പട്ടിക വിഭാഗ സംവരണം -പ്രധാന മന്ത്രിക്കും, മുഖ്യ മന്ത്രിക്കും കത്തയച്ചു പ്രതിഷേധിച്ചു.

By

 

പിറവം : സുപ്രീം കോടതി വിധിയിലൂടെ പട്ടിക വിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധിക്കും , ഉപവർഗ്ഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനെതിരെ കേന്ദ്ര൦ നിയമ നിർമ്മാണം നടത്തണമെന്നും സംസ്ഥാനങ്ങൾ ധൃതി പിടിച്ചു നടപ്പിലാക്കരുതെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും, മുഖ്യ മന്ത്രിക്കും ദളിത് , ആദിവാസി സംയുക്ത സമര സമിതി പിറവം യൂണിയന്റെ നേതൃത്വത്തിൽ പിറവം പോസ്റ്റ് ഓഫീസിൽ എത്തി കത്തയച്ചു പ്രതിഷേധിച്ചു . പ്രതിഷേധ സമരം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം കെ.ടി. ധർമ്മജൻ ഉദ്‌ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട്കെ.ടി. തങ്കച്ചൻ, രമണി എം.കെ, എം.എ. വാസു, രാജേഷ് ആലപുരം, ബെൻഷി പി. തോട്ടം എന്നിവർ പ്രസംഗിച്ചു.

 

Prev Post

പുഴയിലക്ക് ചാടിയ പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി .

Next Post

മണീടിലും മുളന്തുരുത്തിമേഖലകളിലും കുടിവെള്ള വിതരണം മുടങ്ങും

post-bars