Back To Top

November 26, 2024

പുഴയിലക്ക് ചാടിയ പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി .

By

 

പിറവം : പിറവം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ കോളേജ് വിദ്യാർത്ഥിനിയെ ഡിവൈഎഫ്ഐ പ്രവർത്തകരായ യുവാക്കൾ രക്ഷപെടുത്തി .തിങ്കൾ വൈകിട്ട് 4 മണിയോടെ പിറവം പാലത്തിലെ നടപ്പാതയിൽ നിന്നാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്.

കുത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ അവസാനഘട്ട ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ആർ കെ അമൽ, മനു ടി ബേബി, എൽദോസ് ബെന്നി എന്നിവർ പാലത്തിനു സമീപം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് നടന്നുപോയ പെൺകുട്ടി പുഴയിലേക്ക് ചാടിയത് ശ്രദ്ധയിൽ പെട്ടത്.ഉടൻ അമൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി.പുറകെ മനുവും ചാടി.പെൺകുട്ടിയെ മുങ്ങിയെടുത്തപ്പോഴേക്കും കുട്ടികളുടെ പാർക്കിനു സമീപമുള്ള കടവിലേക്ക് എൽദോ ഓടിയെത്തി. പുഴയിൽ ഇറങ്ങി നാട്ടുകാരുടെ സഹായത്തോടെ മുവരേയും വലിച്ചു കയറ്റുകയായിരുന്നു.

ബോധം ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പിറവത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കാലിനു പരുക്കേറ്റ അമൽ, മനു എൽദോ എന്നിവരും പിറവത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

 

 

 

 

Prev Post

ഉപ തെരഞ്ഞെടുപ്പ് ഫലം എൽ.ഡിഎഫ് ന് കനത്ത തിരിച്ചടി      …

Next Post

പട്ടിക വിഭാഗ സംവരണം -പ്രധാന മന്ത്രിക്കും, മുഖ്യ മന്ത്രിക്കും കത്തയച്ചു പ്രതിഷേധിച്ചു.

post-bars