ആവേശത്തിരയിളക്കി പിറവത്ത് കൊട്ടിക്കലാശം – ഇരു മുന്നണികളും വിജയ പ്രതീക്ഷയിൽ
പിറവം : തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ കൊട്ടിക്കലാശം പിറവത്ത് പ്രവർത്തകരിൽ ആവേശമുയർത്തി. പതിവ് തെറ്റിച്ചു ഇക്കുറി 6 മണി വരെ പ്രചാരണ സമയം അനുവദിച്ചതിനാൽ രണ്ടു മണിക്കൂറുകളോളം കലാശക്കൊട്ട് നീണ്ടു . പിറവം ടൗണിൽ എൽ.ഡി.എഫ്. ,യു.ഡി.എഫ്. പ്രവർത്തകർ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ഉയർത്തിയാണ് പ്രചാരണം നടത്തിയത്. പോലീസ് ഇരു കൂട്ടർക്കും പ്രത്യക സ്ഥലം അനുവദിച്ചു നൽകിയതിനാൽ സമാധാനപരമായി സമാപന കലാശക്കൊട്ട് നടന്നു. എൻ.ഡി.എ. സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാതെ വാർഡുകളിൽ കേന്ദ്രീകരിച്ചു പ്രചാരണം നടത്തി. 28 ഡിവിഷനുകളുള്ള നഗരസഭയിൽ ഇരു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ 5 വർഷക്കാലം പിറവത്ത് നടത്തിയ വികസന പ്രവർത്തനങ്ങളും , പെൻഷൻ പദ്ധതിയും വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ഇടതു മുന്നണിയും , സംസ്ഥാന സർക്കാരിന്റെ അഴിമതിയും , നഗരസഭ ഭരിച്ച എൽ.ഡി.എഫ്. മുന്നണിയുടെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടി വോട്ട് തേടുമ്പോൾ അത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും കണക്കു കൂട്ടുന്നു. എൻ.ഡി.എ. മുന്നണി തങ്ങൾക്ക് സ്വാധീനമുള്ള വാർഡുകളിൽ വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ് .
ചിത്രം : പിറവത്ത് നടന്ന തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം .
