പൊലീസ് റൂട്ടു മാർച്ച് നടത്തി
പിറവം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ ക്രമീകരണത്തിന്റ ഭാഗമായി പാമ്പാക്കുടയിലും, പിറവത്തും പൊലീസ് റൂട്ട് മാർച്ച് നടത്തി. ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾക്കു പുറമെ ആംഡ് ക്യാംപിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു. പാമ്പാക്കുടയിലും രാമമംഗലത്തും പ്രശ്ന ബാധിത ബൂത്തുകൾ ഇല്ല.
ചിത്രം : തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാമ്പാക്കുടയിൽ പൊലീസ് നടത്തിയ റൂട്ടു മാർച്ച്
