പിറവം സെന്റ് ജോസഫ്സ് സ്കൂൾ വാർഷികം
പിറവം: സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ 85-ാമത് വാർഷികാഘോഷം നഗരസഭ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മലങ്കര സഭ മുവാറ്റുപുഴ കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ സ്കൂൾ മാനേജർ ഫാ. വർഗീസ് മടത്തിക്കുന്നത്ത് വിതരണം ചെയ്തു. വാർഡ് കൗൺസിലർ ജിജി ജോജി, മുൻ നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, പ്രധാന അധ്യാപിക ബ്രീസി പൗലോസ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് എ.എം. ലില്ലി, സ്റ്റാഫ് സെക്രട്ടറി ജെനു മാത്യു, പിടിഎ പ്രസിഡന്റ് സ്മിത ബൈജു, സ്കൂൾ ലീഡർ ഡെലീഷ്യ മരിയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ചിത്രം : സെന്റ് ജോസഫ്സ് ഹൈസ്കൂൾ വാർഷികാഘോഷം നഗരസഭ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
