Back To Top

February 23, 2026

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ ലോക ജലദിനാചരണം സംഘടിപ്പിച്ചു

 

പിറവം : പിറവം സെന്റ് ജോസഫ്‌സ് എൻ സി സി, 18 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പദ്ധതികളുടെ ഉദ്ഘാടനവും എൻസിസി എക്സ്പോ 2026 ഉം നടത്തി . ചടങ്ങിൽ 18 കെ ബറ്റാലിയൻ എൻ സി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ് .കേണൽ അനുരുഥ് സിൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രീസി പൗലോസ്, സ്കൂൾ മാനേജർ റവ. ഡോ. വർഗീസ് ബേബി മഠത്തിക്കുന്നത്ത്, ജിജി ജോജി, സ്മിത ബൈജു , സുബൈദർ മേജർ സുഗജിത് സിംഗ്, ബിച്ചു കുര്യൻ തോമസ്, ലില്ലി എ എം,ജെനു മാത്യു,അധ്യാപക അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു . എൻ സി സി A സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പാസ്സായ മുഴുവൻ കുട്ടികൾക്കും മെമെന്റോ വിതരണം ചെയ്തു . ” ഡ്രോപ്പ്ലറ്റ് ഗാർഡിയൻസ് ” എന്ന പേരിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ജല വിതരണ സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സർജന്റ് സാൻ സനു, ലാൻസ് കോർപറൽ അദീന മരിയ സിജു , കോർപറൽ കെവിൻ പോൾ സിബി എന്നിവർ എക്സ്പോയ്ക്ക് നേതൃത്വം നൽകി.

 

ചിത്രം : പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നടത്തിയ ലോക ജലദിനാചരണം എൻ സി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ് .കേണൽ അനുരുഥ് സിൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് സെയിന്റ് ഗിറ്റ്സ് കോളേജ്…

Next Post

കേന്ദ്ര ബഡ്‌ജറ്റിനെ അവലോകനം ചെയ്തു കുട്ടികളുടെ പ്രഭാഷണങ്ങൾ

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>