Back To Top

February 22, 2026

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് സെയിന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചീനിയറിങ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കി

 

 

പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല സംഘടിപ്പിച്ച ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റായ ജബഗഡദശിൽ ഓവറോൾ ചാംപ്യൻഷിപ്പ് സ്വന്തമാക്കി കോട്ടയം പാത്താമുട്ടത്തെ സെയ്ന്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചീനിയറിങ്. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് സെയ്ന്റ്ഗിറ്റ്സ് കിരീടം ചൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് മൂന്നുദിവസമായി നടന്ന ഫെസ്റ്റിന്റെ ഭാഗമായത്. വിവിധ കോളേജുകളിൽ നിന്നുള്ള ബാൻഡുകളുടെ പ്രകടനമായിരുന്നു അവസാനദിവത്തെ പ്രധാന ആകർഷണം. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് ഗഗൻ എന്ന ബാൻഡിന്റെ പ്രകടനത്തോടെയാണ് ഫെസ്റ്റ് സമാപിച്ചത്. വിവിധ വിഭാഗങ്ങളിലുള്ള റോബോർട്ടുകളെ അടുത്ത് പരിചയപ്പെടുന്നതിനും അവയുടെ പ്രവർത്തനം മനസിലാക്കുന്നതിനുമുള്ള അവസരമാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. വിർച്ച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സെന്ററായ മായാസഭയും വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടുശ്രദ്ധേയമായിരുന്നു. നിർമ്മിതബുദ്ധിയുടെ ഉപയോഗവും, പ്രയോജനവും അടുത്ത് അറിയുന്നതിനുള്ള വിപുലമായ അവസരങ്ങളാണ് ജബഗഡദശിന്റെ പ്രധാന ആകർഷണമായിരുന്നു. സമാപനച്ചടങ്ങിൽ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ഡീൻ ഓഫ് അക്കാദമിക്സ് പ്രൊഫ.ടി.അശോകനും, സർവകലാശാല ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി.ഭവേഷും ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ആകെ 4 ലക്ഷം രൂപയുടെ സമ്മാനങ്ങളായിരുന്നു ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നത്.

 

ചിത്രം- ജബഗഡദശിന്റെ സമാപനച്ചടങ്ങിൽ ഫെസ്റ്റിന് നേതൃത്വം നൽകിയ അധ്യാപകരും വിദ്യാർഥികളും ബ്രഹ്മചാരി വേദ് ചൈതന്യയ്ക്കും സർവകലാശാല ഡീൻ അക്കാദമിക്സ് പ്രൊഫ. ടി.അശോകനും, ട്രസ്റ്റ് സെക്രട്ടറി ബി ഭവേഷിനും ഒപ്പം.

 

Prev Post

പുതുയുഗ യാത്രക്ക് മുളന്തുരുത്തിയിൽ ഉജ്ജല സ്വീകരണം നൽകി

Next Post

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ ലോക ജലദിനാചരണം സംഘടിപ്പിച്ചു

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>