കേന്ദ്ര ബഡ്ജറ്റിനെ അവലോകനം ചെയ്തു കുട്ടികളുടെ പ്രഭാഷണങ്ങൾ
പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിനെ വിശകലനം ചെയ്തുകൊണ്ട് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് കുട്ടികൾ പങ്കെടുത്ത പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഭാഷണ പരമ്പര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റിന്റെ പ്രത്യേകതകളിലേക്ക് വെളിച്ചം വീശുന്ന പ്രഭാഷണം മോഡറേറ്റർ ഫെബി തോമസ് നടത്തി. തുടർന്ന് ശ്രാവൺ ടി എസ്, ജോവാക് ടോം ബിനോ , സ്റ്റീവൻ എലിയാസ് സുനിൽ , ഗീവർഗീസ് ചെമ്മനം, എബിൻ സാബു , അദ്വൈത് കെ.ആർ , ഇയോൺ തമ്പി , അൻവിൻ ഷിബു , ബേസിൽ ബിനു , നിയ റാണി പോൾ , വൈഷ്ണ റെജി, ജെസ്ലി ജെയ്മോൻ, ആൻ മരിയ റോബിൻസ് എന്നിവർ വിവിധ വശങ്ങൾ ചൂണ്ടിക്കാട്ടി പേപ്പറുകൾ അവതരിപ്പിച്ചു. ജോജു ജോസഫ് പ്രഭാഷണങ്ങൾ ക്രോഡീകരിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ബഡ്ജറ്റ് പ്രഭാഷണങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു നിർവഹിക്കുന്നു.
