Back To Top

March 7, 2026

പിറവം – കോഴിക്കോട് റൂട്ടിലേക്ക് പുതിയ ബസ് സര്‍വ്വീസ്              

 

 

പിറവം : പിറവം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ ബസ് അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. പിറവം – കോഴിക്കോട് റൂട്ടിലേക്കാണ് പുതിയ ബസ് സര്‍വ്വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് പിറവം ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ വഴി രാത്രി 9.30-ന് കോഴിക്കോട് എത്തിച്ചേരുകയും പിറ്റേ ദിവസം രാവിലെ 6 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 12 മണിക്ക് പിറവത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൂത്താട്ടുകുളത്ത് നിന്ന് പിറവം വഴി കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വ്വീസും ഉടന്‍ ആരംഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

 

Prev Post

സിപിഐ യുദ്ധവിരുദ്ധ റാലി പിറവത്ത്

Next Post

പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഉടൻ ആരംഭിക്കും. അനൂപ് ജേക്കബ്…

post-bars