സിപിഐ യുദ്ധവിരുദ്ധ റാലി പിറവത്ത്
പിറവം : പശ്ചിമേഷ്യയിൽ തുടർന്നുകൊണ്ട് ഇരിക്കുന്ന യുദ്ധക്കെടുതിയിൽ അപലപിച്ചുകൊണ്ടും, ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടും പ്രവാസി മലയാളികളുടെ ജീവന് സുരക്ഷ ഉറപ്പാക്കണം എന്ന ആവശ്യം മുൻപോട്ട് വെച്ചും സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് നടന്ന യുദ്ധ വിരുദ്ധ റാലി എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിമൽ ചന്ദ്രൻ, എ. എസ് രാജൻ, സി എൻ സദാമണി, അംബിക രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യുദ്ധ വിരുദ്ധ റാലിക്ക് അഡ്വ. ജൂലി സാബു,കെ സി തങ്കച്ചൻ, പി ജി മോഹനൻ, എം എം ഏലിയാസ്,പി കെ സുകുമാരൻ, അനന്തു വേണുഗോപാൽ, ബിജോ പൗലോസ്, ജിബി റോക്കി,സി കെ ബാബു, സ്മിത എൽദോസ്, മഞ്ജു മാത്യു എന്നിവർ നേതൃത്വം നൽകി.
ചിത്രം : സിപിഐ യുടെ ന്വേതൃത്തത്തിൽ പിറവത്ത് നടത്തിയ യുദ്ധവിരുദ്ധ റാലി എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു.
