പിറവം കല്ലുമാരി കുടിവെള്ളപദ്ധതി നവീകരണം തുടങ്ങി
പിറവം: പിറവം നഗരസഭ കല്ലുമാരി കുടിവെള്ള പദ്ധതിയുടെ നവീകരണം തുടങ്ങി. 64 ലക്ഷം രൂപ മുടക്കിൽ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കൽ , വിവിധയിടങ്ങളിലേക്ക് പൈപ്പ് ലൈൻ, പാഴൂർ പമ്പുഹൗസ് കെട്ടിടം നവീകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്.
പാഴൂർ, മാമ്മലക്കവല, നമ്പൂരിമല, കളമ്പൂർ, കോട്ടപ്പുറം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും. നിർമാണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.
വൈസ് ചെയർമാൻ കെ. പി സലിം അധ്യക്ഷനായി. സ്‌ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ.സജ്ജിനി പ്രതീഷ്, പി. ഗിരീഷ്കുമാർ, മോളി ബെന്നി, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ, വാട്ടർ അതോറിറ്റി അസി.എക്സി.എഞ്ചിനീയർ കെ.സിന്ധു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ചിത്രം: പിറവം നഗരസഭ കുടിവെള്ളപദ്ധതിയുടെ കല്ലുമാരി ജലസംഭരണി നവീകരണം നഗരസ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്യു
ന്നു
