Back To Top

June 13, 2026

ഫാ.ഡോ. ജോൺ എർണ്യാകുളത്തിലിന് മികച്ച അസി.ഗവർണർക്കുള്ള അവാർഡ്

 

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിന്റെ സീനിയർ പ്രിൻസിപ്പലും, റോട്ടറി ഇന്റർനാഷണലിലെ അസി.ഗവർണറുമായ ഫാ.ഡോ ജോൺ എർണ്യാകുളത്തിലിന് മികച്ച അസി.ഗവർണർക്കുള്ള അവാർഡ് ലഭിച്ചു . എറണാകുളത്ത് നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് 3205-ന്റെ ഗവർണർ ഡോ. ജി.എൻ രമേശ് അവാർഡ് സമ്മാനിച്ചു. മുൻഗവർണർ ഷാജി പീറ്റർ, ഡിസ്ട്രിക്ട് സെക്രട്ടറി തേജസ് പി.ആർ, ഡയറക്ടർ ഷൈജു ആന്റണി, ജയശ്രീ രമേശ് എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്ടിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് അസിസ്റ്റന്റ് ഗവർണർ എന്ന നിലയിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചു എന്ന ഫലകവും സമ്മാനിച്ചു. തൃശൂർ,എറണാകുളം ജില്ലകളിലെ ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

 

ചിത്രം : റോട്ടറി ഇന്റർനാഷനലിന്റെ 3205 ഡിസ്ട്രിക്ടിലെ മികച്ച അസി.ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന് ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ രമേശ് അവാർഡ് സമ്മാനിക്കുന്നു.

 

Prev Post

ഒഴിവിലേക്ക് അഭിമുഖം.

Next Post

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്

post-bars