Back To Top

December 27, 2025

പിറവത്ത് ക്രിസ്മസ് രാത്രിയിൽ വിവിധയിടങ്ങളിൽ മോഷണം : ഒരാൾ പിടിയിൽ

 

 

 

പിറവം: കഴിഞ്ഞ ക്രിസ്മ‌സ് രാത്രിയിൽ ടൗണിലെ പിഷാരു കോവിൽ ദേവീ ക്ഷേത്രത്തിലും, പാഴൂർ മാമലക്കവലയിലുള്ള വീട്ടിലും, മുളക്കുളം ഊഴത്തുമലയിലെ വീട്ടിലും കവർച്ച.ക്ഷേത്രത്തിൽ നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന പ്രതിയെ പോലീസ് കയ്യോടെ ഇന്നലെ പിടികൂടി. നിരവധി മോഷണക്കേസുകളിലും, ക്രിമിനൽ കേസുകളിലും പ്രതിയായ പോഴിമല കോളനിയിൽ താമസിക്കുന്ന ജിതീഷ് (22)ആണ് അറസ്റ്റിലായത്. പിറവം മുളക്കുളം ഊഴത്തമല മഹാദേവ ക്ഷേത്രത്തിലും മോഷണം നടന്നു. ഇവിടെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നിരുന്നു. ക്ഷേത്ര ത്തിലെ രണ്ട് താഴികക്കുടങ്ങളും കവർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് പാഴൂർ മാമ്മലക്കവലയ്ക്കടുത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ലാപ് ടോപ്പടക്കമുള്ള സാാധനങ്ങളും കവർന്നിരിക്കുന്നത്. കിടപ്പ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ട് പവനിലേറെ സ്വർണാഭരണങ്ങൾ കവർന്നതായാണ് ആദ്യവിവരം. വെള്ളൂക്കാട്ടിൽ ജോർജിൻ്റെ വീട്ടിലാണ് കവർച്ച നടന്നത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. ഇന്നലെ കുടുംബാഗങ്ങൾ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം മുളക്കുളം ഊഴത്തുമലയിൽ വീട്ടിൽ മോഷണം നടന്നിരുന്നു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ 22 നും 26 നുമിടയിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിറവം പിഷാരുകോവിൽ ദേവീ ക്ഷേത്രത്തിൽ കവർച്ച നടന്നത് വ്യാഴാഴ്‌ച രാത്രി എട്ടിനും ഒമ്പതിനുമിടയിലാണ് ക്ഷേത്രത്തിലെ സിസി ടിവി ക്യാമറയിൽ മോഷ്ടാവിൻ്റെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. തുടർന്നാണ് ജിതീഷിനെ പിറവം ടൗണിൽ നിന്നും പിടികൂടിയത്. ക്ഷേത്ര മതിൽക്കകത്തെ ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. താഴ് തകർത്താണ് ഭണ്ഡാരം തുറന്നത്. രണ്ട് ഭണ്ഡാരങ്ങൾ തുറക്കാനുള്ള ശ്രമം വിജയിച്ചില്ല.

പിറവം സ്റ്റേഷൻ ഓഫീസർ കെ.ഒ. സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സെയ്ദ് മുഹമ്മദ്, ജോസ് കെ. ഫിലിപ്പ്, മാത്യു, എ എസ് ഐ സന്ദീപ് രാമൻ, അഭിലാഷ് മണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

ചിത്രം : പ്രതി – ജിതീ

ഷ് .

Prev Post

പിറവം ചെറുപുഷ്പ്പം പള്ളിയിൽ പെരുന്നാൾ കൊടി കയറി

Next Post

മണീടിൽ ഷിജി ബിജു പ്രസിഡണ്ട്- മോൻസി വർഗീസ് വൈസ് പ്രസിഡണ്ട്

post-bars